Home News പുതുവർഷ പുലരിയിൽ അറുപതാമത്തെ ഉപഗ്രഹവിക്ഷേപണവുമായി ഐഎസ്‌ആർഒ: പിഎസ്‌എൽവി C58 കുതിച്ചുയർന്നു

പുതുവർഷ പുലരിയിൽ അറുപതാമത്തെ ഉപഗ്രഹവിക്ഷേപണവുമായി ഐഎസ്‌ആർഒ: പിഎസ്‌എൽവി C58 കുതിച്ചുയർന്നു

48

ശ്രീഹരിക്കോട്ട: പുതുവത്സര പുലരിയിൽ ഐഎസ്ആര്‍ഒ അറുപതാമത്തെ ഉപഗ്രഹം വിക്ഷേപിച്ചു. രാവിലെ 9:10നാണ് ഉപഗ്രഹ വിക്ഷേപണം നടന്നത്. എക്സ്പോസാറ്റ് ഉപഗ്രഹവുമായി പിഎസ്എല്‍വി സി 58 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് വിക്ഷേപിച്ചത്. ബഹിരാകാശ എക്സ്റേ സ്രോതസുകൾ പഠിക്കുകയാണ് എക്‌സ്പോസാറ്റ് ഉപഗ്രഹത്തിന്റെ ലക്ഷ്യം.

ഐഎസ്ആർഒയും ബംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് ഉപഗ്രഹം രൂപകൽപന ചെയ്തത്. ബഹിരാകാശത്തെ നാൽപതോളം എക്സ്റേ സ്രോതസുകളെക്കുറിച്ച് വിവരം കൈമാറും. അഞ്ചുവർഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. അമേരിക്കയ്ക്ക് ശേഷം ലോകത്തെ രണ്ടാമത്തെ എക്സ്റേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപണമാണ് എക്സ്പോസാറ്റിന്റേത്.

Previous articleഓട്ടോയില്‍ കാറിടിച്ച് അപകടം: ഓട്ടോ ഡ്രൈവര്‍ മരിച്ചു.
Next articleപന്തെടുക്കാൻ വീട്ടുവളപ്പിൽ കയറിയ വിദ്യാർഥിയുടെ കാൽ തല്ലിയൊടിച്ചു; വീട്ടുടമക്കെതിരെ കേസ്