Home News National news മണിപ്പൂരിൽ വീണ്ടും സംഘർഷം: 4 പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷം: 4 പേർ കൊല്ലപ്പെട്ടു

47

ഇംഫാൽ: പുതുവർഷത്തിലും മണിപ്പുർ കലുഷിതമായി തന്നെ തുടരുന്നു. തിങ്കളാഴ്ച തൗബാൽ ജില്ലയിൽ നടന്ന വെടിവയ്പ്പിൽ 4 പേർ മരിച്ചു. 16ഓളം പേർക്ക് അക്രമത്തിൽ പരിക്കേറ്റു. ആയുധങ്ങളുമായെത്തിയ അക്രമകാരികൾ ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ആക്രമണത്തിൽ രോഷാകുലരായ നാട്ടുകാർ വാഹനങ്ങൾക്ക് തീയിട്ടു. വീണ്ടും ആക്രമണം ആരംഭിച്ചതോടെ തൗബാൽ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, കാക്കിങ്, ബിഷ്ണുപുർ ജില്ലകളിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചു.

Previous articleഇൻറർ യൂണിവേഴ്സിറ്റി അമ്പെയ്ത്ത് മത്സരത്തിൽ അഭിമാനമായി മലയാളി താരം: കണ്ണൂർ സ്വദേശിയായ ദശരഥ് രാജഗോപാൽ സ്വന്തമാക്കിയത് നാലു മെഡലുകൾ
Next articleകേരള റബർ ലിമിറ്റഡ്‌ ആദ്യഘട്ടം ഡിസംബറിൽ: രണ്ടാംഘട്ടത്തിൽ ടയർ പൗഡറിങ്‌ യൂണിറ്റ്‌