Home Business ഇനി മൊബൈലിലും മികച്ച ഫോട്ടോകൾ എടുക്കാം. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുമായി റിയല്‍മിയുടെ നാര്‍സോ 70 പ്രൊ...

ഇനി മൊബൈലിലും മികച്ച ഫോട്ടോകൾ എടുക്കാം. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുമായി റിയല്‍മിയുടെ നാര്‍സോ 70 പ്രൊ 5ജി വിപണിയിൽ.

30

കൊച്ചി: ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ ഇന്ത്യയിലെ ആദ്യത്തെ 52 എംപി സോണി ഐഎംഎക്‌സ് 890 ക്യാമറ അവതരിപ്പിച്ച് റിയല്‍മി. നാര്‍സോ 70 പ്രൊ 5ജി എന്ന മോഡലിലാണ് റീൽമി ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷണ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. 3ഡി വി സി കൂളിംഗ് സിസ്റ്റം, എയര്‍ ജെസ്ചര്‍ തുടങ്ങിയവയാണ് ഈ മോഡലിന്റെ മറ്റ് സവിശേഷതകൾ. ഗ്ലാസ് ഗ്രീന്‍, ഗ്ലാസ് ഗോള്‍ഡ് നിറങ്ങളില്‍ റിയല്‍മി നാര്‍സോ 70 പ്രോ 5ജി ലഭ്യമാകും.

ഇന്ത്യയില്‍ അതിവേഗം വളരുന്ന 16 ദശലക്ഷത്തിലധികം ഉപയോക്തൃ അടിത്തറയുള്ള റിയല്‍മിയുടെ അടുത്ത തലമുറ സ്മാര്‍ട്ട്‌ഫോണുകളാണ് നാര്‍സോ. നൂതന സാങ്കേതിക വിദ്യയും പ്രീമിയം ഫീച്ചറുകളും ഉപയോഗിച്ചാണ് ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോകൾ എടുക്കാൻ കഴിയുന്നവയാണ് നാര്‍സോ 70 പ്രൊ 5ജി എന്ന് ഫോൺ കേരള മാർക്കറ്റിൽ അവതരിപ്പിച്ചുകൊണ്ട് റിയൽമി പ്രൊഡക്റ്റ് മാനെജർ ബാസുൽ കോച്ചാർ കൊച്ചിയിൽ പറഞ്ഞു. ഉപഭോക്താവിന്റെ സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം മെച്ചപ്പെടുത്തുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന പവര്‍ പാക്ക്ഡ് സ്മാര്‍ട്ട് ഫോണാണ് റിയല്‍മി നാര്‍സോ 70 പ്രോ 5ജി. ഓപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനിലൂടെ മികച്ച ഫോട്ടോകൾ എടുക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

18,999 രൂപ മുതലാണ് നാര്‍സോ 70 പ്രൊ 5ജിയുടെ വില ആരംഭിക്കുന്നത്. ഫോണിന്റെ ഓൺലൈൻ വിൽപ്പന മാര്‍ച്ച് 22ന് ഉച്ചക്ക് 12 മണി മുതല്‍ ആമസോണില്‍ ആരംഭിച്ചു. ഉപഭോക്താക്കൾക്കായി 2299 രൂപ വിലയുളള സൗജന്യ ഇയർ ബഡ്‌സ്, മൂന്ന് മാസത്തെ നോ കോസ്റ്റ് ഇ എം ഐ, വിവിധ ബാങ്കുകളുടെ കാർഡുകൾക്ക് 1000, 2000 രൂപ എന്നിങ്ങനെയുള്ള ക്യാഷ് ബാക് ഓഫറുകളും റിയല്‍മി അവതരിപ്പിച്ചിട്ടുണ്ട്.

Previous articleകേരള റബർ ലിമിറ്റഡ്‌ ആദ്യഘട്ടം ഡിസംബറിൽ: രണ്ടാംഘട്ടത്തിൽ ടയർ പൗഡറിങ്‌ യൂണിറ്റ്‌
Next articleഎൻട്രൻസ് പരീക്ഷയിൽ മികച്ചനേട്ടം കൊയ്ത് കൊച്ചി ആകാശ് ഇൻസ്റ്റിറ്റ്യൂട്ട്. ജെ.ഇ.ഇ മെയിന്‍ പരീക്ഷയിൽ 99 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുമായി ആകാശിലെ ആറ് മിടുക്കർ